ഗ്രേറ്റ് ബ്രിട്ടൺ രൂപതാ നാഷണൽ ബൈബിൾ കലോത്സവം; വിപുലമായ കമ്മിറ്റി രൂപീകരിച്ചു

 
ലിവർപൂൾ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മൂന്നാമത് ദേശീയ ബൈബിൾ കലോത്സവത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ  പൂർത്തിയായി വരുന്നതായി സംഘാടക സമിതിക്കുവേണ്ടി  ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു . 

രൂപത ബൈബിൾ അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ ലിവർപൂളിലെ ഡി ലാ സല്ലേ അക്കാദമിയിൽ നവമ്പർ പതിനാറിന് നടക്കുന്ന ബൈബിൾ കലോത്സവത്തിനു ഇത്തവണ ആതി ഥേയത്വം വഹിക്കുന്നത് പ്രെസ്റ്റൻ റീജിയനും ലിവർപൂളിലെ സീറോ മലബാർ സമൂഹവും ചേർന്നാണ് .കലോത്സവത്തിന്റെ  വിജയത്തിനായി  

വിപുലമായ വോളന്റീയർ കമ്മറ്റിയാണ് രൂപീകരിച്ചിരിക്കുന്നത് .കലോത്സവത്തിൽ പങ്കെടുക്കുന്ന മുഴുവൻ മത്സരാർഥികൾക്കും , മാതാപിതാക്കൾക്കും , കാണികൾക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാകുന്ന രീതിയിൽ  വോളന്റിയേഴ്സിനെ വിവിധ കമ്മറ്റികളായി തിരിച്ചു പ്രവർത്തനങ്ങൾ നടന്നു വരികയാണ് .

നവമ്പർ പതിനാറിന് രാവിലെ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തിരി തെളിക്കുന്നതോടെ വിവിധ വേദികളിൽ ഇടതടവില്ലാതെ മത്സരങ്ങൾ നടക്കും .  

രൂപതയുടെ എട്ടു റീജിയനുകളിലായി നടന്ന മേഖല മത്സരങ്ങളിൽ  സിംഗിൾ ഐറ്റങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരും , ഗ്രുപ്പ് ഐറ്റങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചവരും ആണ് ദേശീയ ബൈബിൾ കലോത്സവത്തിൽ മാറ്റുരക്കുന്നത് .

ഫാ. ബിജു കുന്നയ്ക്കാട്ട് PRO മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.