Wednesday, June 18, 2025
spot_img
More

    ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മൂറോൻ( വിശുദ്ധ തൈലം ) കൂദാശ ചെയ്തു

    ഷൈമോൻ തോട്ടുങ്കൽ


    പ്രെസ്റ്റൻ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും . മിഷനുകളിലുമുള്ള ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കായി ഉപയോഗിക്കുവാനുള്ള മൂറോൻ (വിശുദ്ധ തൈലത്തിന്റെ )കൂദാശ കർമ്മം പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്നു , , രൂപതാധ്യക്ഷൻ മാർ ജോസഫ് ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടന്ന തിരുക്കർമ്മങ്ങളിൽ ഉജ്ജയ്ൻ രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേൽ , രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട് , കത്തീഡ്രൽ വികാരി റെവ ഡോ ബാബു പുത്തന്പുരയ്ക്കൽ , പ്രൊക്യൂറേറ്റർ റെവ ഫാ ജോ മൂലശ്ശേരി , വൈസ് ചാൻസിലർ റെവ ഫാ ഫാൻസ്വാ പത്തിൽ രൂപതയുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന വൈദികർ എന്നിവർ സഹകാർമ്മികർ ആയിരുന്നു കൂദാശ കർമ്മത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയിൽ മാർ സെബാസ്റ്റ്യൻ വടക്കേൽ വചനസന്ദേശം നൽകി ,ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വളർച്ചയും , ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ കെട്ടുറപ്പോടെ സഭാ സംവിധാനങ്ങൾ
    പ്രവർത്തിക്കുന്നതും കാണുമ്പോൾ ഏറെ സന്തോഷമുണ്ടെന്നും ,തൈലാഭിഷേക ശുശ്രൂഷയിൽ സഭയുടെ പൂർണത യാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു ,സഭ ഈശോയിൽ ഒന്നാണ് ഈശോ കുരിശു മരണത്തിലൂടെയും ഉത്ഥാന ത്തിലൂടെയും നേടിത്തന്നത് നിത്യ രക്ഷയാണ് ,അത് നിരന്തരം നടക്കേണ്ടതുമുണ്ട് ,കൂദാശ ചെയ്യപ്പെട്ട തൈലം വിവിധ ഇടവകകളിലെ ശുശ്രൂഷക്കായി നൽകപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ സഭ ഒന്നാണെന്നുള്ള കാര്യവും , വിശ്വാസത്തിലുള്ള ഐക്യവും പ്രഖ്യാപിക്കപ്പെടുകയുമാണ് ചെയ്യുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു . കത്തീഡ്രൽ വികാരിയായി കഴിഞ്ഞ ഏഴ് വർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ശേഷം മാതൃ രൂപതയിലേക്ക് തിരികെ പോകുന്ന റെവ ഡോ ബാബു പുത്തെൻപുരക്കലിന് അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് നന്ദി അർപ്പിക്കുകയും യാത്രാ മംഗളങ്ങൾ നേരുകയും ചെയ്തു . വിശുദ്ധ കുര്ബാനക്കു ശേഷം രൂപതയുടെ വിവിധ മിഷനുകളിൽ നിന്നും എത്തിയ വൈദികരുടെയും കൈക്കാരൻമാരുടെയും , പ്രതിനിധികളുടെയും യോഗം ചേർന്നു , യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സഭാഗാത്രത്തിന്റെ ഏകനാവായി വിശ്വാസ സമൂഹം മാറേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഉത്‌ബോധിപ്പിച്ചു .ഒരാൾക്കും ഒഴിവ് കഴിവില്ലാത്ത ദൗത്യ നിർവഹണമാണിതെന്നും തങ്ങളുടെ ഭാഗധേയം നിർവഹിക്കുന്നതിൽ ഓരോരുത്തരും ഉത്സാഹികൾ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . വിവിധ കമ്മീഷനുകളുടെ നേതൃത്വത്തിൽ വരാൻ പോകുന്ന പരിപാടികളെ പറ്റി കമ്മീഷൻ ചെയർമാൻമാരായ വൈദികരും , ആധ്യാത്മിക വർഷാചരണത്തെ സംബന്ധിച്ചുള്ള പ്രവർത്തനങ്ങളെ പറ്റി രൂപത പാസ്റ്ററൽ കൌൺസിൽ സെക്രെട്ടറി റോമിൽസ് മാത്യു എന്നിവർ യോഗത്തിൽ വിശദീകരിച്ചു , വിവിധ മിഷനുകളിൽ നിന്നെത്തിയ പ്രതിനിധികൾ രൂപതയുടെ പ്രവർത്തനങ്ങളെ പറ്റിയുള്ള നിർദേശങ്ങളും , അവലോകനവും യോഗത്തിൽ അവതരിപ്പിച്ചു .

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!