ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വിമന്‍സ്‌ ഫോറത്തിന്റെ പ്രൊമോ റീലിസിങ്ങിന് ഒരുങ്ങുന്നു


ബര്‍മ്മിങ്ഹാം: സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് നടത്താന്‍ പോകുന്ന വനിതാ സംഗമമമായ tota pulchra യുടെ പ്രൊമോയുടെ റീലിസിങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ഏഴിന് രാവിലെ ഒമ്പതുമണിയോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. പത്തു മണിക്ക് ഉദ്ഘാടന സമ്മേളനം. പത്തരയ്ക്ക് സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര ക്ലാസ്‌നയിക്കും.11.45 ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാന. 125 വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം വിശുദ്ധ കുര്‍ബാനയെ ഭക്തിസാന്ദ്രമാക്കും.

ഒരുമണിക്ക് ഉച്ചഭക്ഷണം. രണ്ടിന് കലാപരിപാടികള്‍. 3.30 ന് ദമ്പതീവര്‍ഷം ഉദ്ഘാടനം. നാലു മണിക്ക് രൂപതാ ആന്തത്തോടെ പ്രോഗ്രാമുകള്‍ സമാപിക്കും.

എട്ട് റീജിയനുകളിലായി 11 പ്രോഗ്രാമുകളാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ കമ്മറ്റികള്‍ വിമന്‍സ്‌ഫോറത്തിന്റെ വിജയത്തിനായി കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. രൂപതാധ്യക്ഷന്‍ ഉള്‍പ്പടെ എല്ലാ വൈദികരും ഈ പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് പ്രോഗ്രാം നടക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.