ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത വാര്‍ഷികം ആഘോഷിച്ചു

പ്രസ്റ്റണ്‍: ഗ്രേറ്റ്ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത സ്ഥാപനത്തിന്റെ ആറാം വാര്‍ഷികം ആഘോഷിച്ചു. സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍നടന്ന കൃതജ്ഞതാബലിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായിരുന്നു.

രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ മോണ്‍.സജിമോന്‍ മലയില്‍ പുത്തുന്‍പുരയില്‍, മോണ്‍.ജോര്‍ജ് ചേലക്കല്‍, മോണ്‍.ജിനോ അരിക്കാട്ട്, ചാന്‍സലര്‍ റവ.ഡോ.മാത്യുപിണക്കാട്ട്, കത്തീഡ്രല്‍വികാരി റവ.ഡോ.ബാബു പുത്തന്‍പുരയ്ക്കല്‍ എന്നിവരും രൂപതയുടെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ വൈദികരും സഹകാര്‍മ്മികരായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.