ഹെയ്ത്തി: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും അക്രമികളോട് ക്ഷമിച്ചുകൊണ്ട് ബന്ദികളുടെ കുടുംബക്കാര്‍

ഹെയ്ത്തി: മോചനദ്രവ്യമായി ആവശ്യപ്പെട്ട 17 മില്യന്‍ ഡോളര്‍ നല്കിയില്ലെങ്കില്‍ പകരം വെടിയുണ്ടകള്‍ ശിരസെടുക്കുമെന്ന് ഭീഷണി മുഴക്കിയിട്ടും അക്രമികളോട് ക്ഷമിക്കാന്‍ തയ്യാറായിക്കൊണ്ട് ബന്ദികളുടെ കുടുംബക്കാര്‍.

ഹെയ്ത്തിയില്‍ നിന്ന് അക്രമികള്‍ തട്ടിക്കൊണ്ടുപോയ 17 ബന്ദികളുടെ കുടുംബക്കാരാണ് ക്ഷമയുടെ സന്ദേശം ലോകത്തോട് പ്രഘോഷിക്കുന്നത്. ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രിയിലെ പ്രവര്‍ത്തകരായ പതിനേഴ് പേരെയാണ് കഴിഞ്ഞ ആഴ്ച അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. പിഞ്ചുകുഞ്ഞുമുതല്‍ മുതിര്‍ന്നവര്‍ വരെയാണ് സംഘത്തിലുള്ളത്. 16 അമേരിക്കക്കാരും ഒരു കനേഡിയനുമാണ് ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. ഓരോരുത്തര്‍ക്കും ഒരു മില്യന്‍ വീതമാണ് മോചനദ്രവ്യം 400 Mawozo എന്ന അക്രമിസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

ക്രിസ്തുവിന്റെ ക്ഷമയെന്ന പ്രബോധനമാണ് തങ്ങള്‍ അക്രമികളോട് അനുവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ബന്ദികളുടെ കുടുംബാംഗങ്ങളെ ഉദ്ധരിച്ചുകൊണ്ട് ക്രിസ്ത്യന്‍ എയ്ഡ് മിനിസ്ട്രീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.