“വിശുദ്ധനാട്ടില്‍ അക്രമം വര്‍ദ്ധിച്ചുവരുന്നു ,സുരക്ഷ ഉറപ്പുവരുത്തണം”

ജെറുസലേം: വിശുദ്ധ നാട്ടില്‍ അക്രമം വര്‍ദ്ധിച്ചുവരികയാണെന്നും തീര്‍ത്ഥാടകരുടെയും പ്രാദേശികക്രൈസ്തവരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നും ജെറുസലേമിലെ സഭാതലവന്മാര്‍. അന്താരാഷ്ട്രസമൂഹത്തോടും പ്രാദേശികഭരണകൂടത്തോടുമാണ് സഭാതലവന്മാരുടെ അഭ്യര്‍ത്ഥന. ജെറുസേലം പാത്രിയാര്‍ക്ക ഉള്‍പ്പടെയുള്ള സഭാതലവന്മാര്‍ സംയുക്തമായി പുറപ്പെടുവിച്ച ഈസ്റ്റര്‍ സന്ദേശത്തിലാണ് ഇ്ക്കാര്യംവ്യക്തമാക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജെറുസലേമിലെ ഓശാനത്തിരുനാള്‍ പ്രദക്ഷിണമുള്‍പ്പടെയുളള തിരുക്കര്‍മ്മങ്ങള്‍ തടസ്സപ്പെട്ടിരുന്നു. ശവസംസ്‌കാരകര്‍മ്മങ്ങളും ക്രൈസ്തവരുടെ പൊതുസമ്മേളനങ്ങളും ദേവാലയങ്ങളും ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.