കത്തീഡ്രല്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദികള്‍ ദമ്പതികള്‍

ജക്കാര്‍ത്ത: ജനുവരിയില്‍ ഫിലിപ്പൈന്‍സിലെ കത്തീഡ്രലില്‍ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദികളെന്ന് പോലീസ് വിശ്വസിക്കുന്ന ദമ്പതികളുടെ പേരുവിവരങ്ങള്‍ ഇഡോനേഷ്യ പുറത്തുവിട്ടു. റൂലി റിയാനും ഭാര്യ ഹാന്‍ഡിയാനി സാലെയുമാണ് ചാവേറുകളായി മാറിയത് എന്നാണ് വിവരം. ഇഡോനേഷ്യന്‍ നാഷനല്‍ പോലീസ് ഔദ്യോഗിക വക്താവ് ഡേഡി പ്രാസെറ്റിയോയാണ് ഇക്കാര്യം അറിയിച്ചത്.

ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രലില്‍ ജനുവരി 27 നാണ് ഭീകരാക്രമണം നടന്നത്. 20 പേര്‍ കൊല്ലപ്പെടുകയും 111 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. മുസ്ലീം ഭീകരവാദപ്രസ്ഥാനം അബു സായഫ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ജൂലൈ 23 ന് ദേവാലയത്തിന്റെ പുനപ്രതിഷ്ഠാകര്‍മ്മം നടന്നിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.