ഇറാക്കില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങളില്ല

ബാഗ്ദാദ്: ഇറാക്കില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷങ്ങളോ ദീപാലങ്കാരങ്ങളോ ഇല്ല. ക്രിസ്തുമസ് ട്രീയില്‍ നക്ഷത്രങ്ങളോ വൈദ്യൂതദീപങ്ങളോ തെളിയുകയില്ല. പകരം കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ ക്രിസ്തുമസ് ട്രീയെ അലങ്കരിക്കും. കല്‍ദായ സഭയുടെ തലവന്‍ കര്‍ദിനാള്‍ ലൂയീസ് റാഫേല്‍ സാക്കോയാണ് ഇക്കാര്യം അറിയിച്ചത്. ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭം നടത്തിയവരോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇത് എന്നും അദ്ദേഹം വ്യക്തമാക്കി.

ഒക്ടോബര്‍ ഒന്നുമുതല്‍ ഇതുവരെ നാനൂറോളം പേരെയാണ് ഗവണ്‍മെന്റ് കൊന്നൊടുക്കിയത്. സംഘര്‍ഷം നിറഞ്ഞ ഇത്തരമൊരുസാഹചര്യത്തില്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ ധാര്‍മ്മികമായും ആത്മീയമായും ഞങ്ങള്‍ ഒരുക്കമല്ല.

മറ്റുള്ളവര്‍ മരിച്ചുകൊണ്ടിരിക്കുമ്പോള്‍ ആഘോഷിക്കുന്നത് നല്ലരീതിയുമല്ല. രാജ്യം വലിയ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോള്‍ആഘോഷങ്ങള്‍ വേണ്ടെന്ന് വയ്ക്കുകയാണ് ഞങ്ങള്‍.ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കുവേണ്ടി നേരത്തെ സമാഹരിച്ച തുക മുറിവേറ്റവര്‍ക്കും മരിച്ചുപോയവരുടെ ബന്ധുക്കള്‍ക്കുമായി നല്കാനാണ് തീരുമാനം. വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനയും മാത്രം കൊണ്ട് ക്രിസ്തുമസ് ആഘോഷം കടന്നുപോകും. പ്രക്ഷോഭത്തില്‍ മരിച്ചുപോയവരുടെ ചിത്രങ്ങള്‍ കൊണ്ടായിരിക്കും ക്രിസ്തുമസ് ട്രീ അലങ്കരിക്കുന്നത്. ഒരുപാട്‌സഹിച്ചവരാണ് ഞങ്ങള്‍.

1.5 മില്യന്‍ ക്രൈസ്തവരാണ് ഉണ്ടായിരുന്നത്. എന്നാലത് ഇപ്പോള്‍ അമ്പതിനായിരമായിരിക്കുന്നു. ഐഎസ് ഭീഷണികാരണം പലരും രാജ്യം വിട്ടുപോയി.കര്‍ദിനാള്‍ സാക്കോ അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.