വിശുദ്ധ കുര്‍ബാനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ അയര്‍ലണ്ടിലെ മെത്രാന്മാര്‍ അധികാരികളെ കണ്ടു

അയര്‍ലണ്ട്: മതപരമായ കര്‍മ്മങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് അയര്‍ലണ്ടിലെ മെത്രാന്മാര്‍ പ്രധാനമന്ത്രിയെ കണ്ടു. പൊതു ആരാധനയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിലവിലെ വിലക്കുകള്‍ സാധിക്കുന്നതുപോലെ എടുത്തുനീക്കണമെന്നാണ് ആവശ്യം.

ദേവാലയങ്ങള്‍ കഴിയുന്നതുപോലെ സുരക്ഷിതമാക്കാന്‍ തങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ദേവാലയങ്ങള്‍ പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നുവെന്ന ആരോപണങ്ങള്‍ക്ക് തെളിവുകളില്ലെന്നും എന്നി്ട്ടും ദേവാലയങ്ങളില്‍ പൊതുകുര്‍ബാനകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് നിരാശാജനകമാണെന്നും മെത്രാന്മാര്‍ വ്യക്തമാക്കി.

ഒക്ടോബര്‍ ഏഴുമുതല്ക്കാണ് റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍ പൊതുകുര്‍ബാനകള്‍ വീണ്ടും ക്യാന്‍സല്‍ ചെയ്തത്. ലെവല്‍ 3 നിയന്ത്രണങ്ങളുടെ ഭാഗമായിട്ടായിരുന്നു അത്. ഈ വര്‍ഷം തന്നെ രണ്ടാം തവണയാണ് അയര്‍ലണ്ടില്‍ പൊതുകുര്‍ബാനകള്‍ റദ്ദ് ചെയ്തത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.