വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സാമ്പത്തിക അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ വരുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഇത്. സാമ്പത്തിക അഴിമതിയെ വത്തിക്കാന്റെ മതിലുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട തന്നെ പോരാടുകയാണ് ചെയ്യുന്നത്. ഇതിന്റെ വിജയത്തെക്കുറിച്ച് താന്‍ ബോധവാനാണെന്നും പാപ്പ അറിയിച്ചു.
അഴിമതി ആഴത്തിലുള്ളതാണ്. സഭയുടെ ഇപ്പോഴത്തെ ചരിത്രത്തില്‍ അഴിമതിയാണ് വലിയ പ്രശ്‌നം. ഇത് തുടച്ചുനീക്കണം. ഇതിനുള്ള ആദ്യ ശ്രമമാണ് നടത്തുന്നത്. ചെറിയൊരു തുടക്കമായിരിക്കും ഇത്. എന്നാല്‍ വ്യക്തമായ ചുവടുവയ്പ്പാണ് നടത്തുന്നത്. ചാക്രികഗതിയാണ് അഴിമതിയുടേത്. അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. എനിക്കറിയാം ഞാന്‍ അഴിമതി തുടച്ചുനീക്കാനാണ് വിളിക്കപ്പെട്ടിരിക്കുന്നത്. എനിക്കറിയാം എനിക്കത് ചെയ്യാന്‍ കഴിയും എന്ന്. എന്നാല്‍ സത്യസന്ധമായി പറയട്ടെ ഞാന്‍ അത്യധികം ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസിയുമല്ല.
ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ നറും പുഞ്ചിരിയോടെ പാപ്പ വ്യക്തമാക്കി.