ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തിരുശേഷിപ്പ് മോഷണം പോയി

ബ്യൂണെസ് അയേഴ്‌സ്:ബ്ലെസ്ഡ് സേക്രമെന്റ് ബസിലിക്കയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ തിരുശേഷിപ്പ് മോഷണം പോയതായി റെക്ടര്‍ ഫാ. ജോര്‍ജ് ജാക്ക് അറിയിച്ചു.
പോളീഷ് കാത്തലിക് മിഷന്റെ റെക്ടറാണ് അദ്ദേഹം. 2016 ല്‍ പോളണ്ടില്‍ നിന്നാണ് വിശുദ്ധന്റെ രക്തത്തുള്ളികള്‍ അടങ്ങിയ തിരുശേഷിപ്പ് അര്‍ജന്റീനയിലെത്തിയത്.

ക്രാക്കോവ് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ സ്റ്റാനിസ്ലാവ് ദിവിസ് സമ്മാനിച്ചതായിരുന്നു ഈ തിരുശേഷിപ്പ്. തിരുശേഷിപ്പ് എത്രയും വേഗം തിരികെ കിട്ടാന്‍ വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ബസിലിക്ക പാസറ്റര്‍ അഭ്യര്‍ത്ഥിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.