കക്കുകളി അവസാനിപ്പിച്ചു

ആലപ്പുഴ: വിവാദമായ കക്കുകളി നാടകത്തിന്റെ അവതരണം അവസാനിപ്പിച്ചു. ക്രൈസ്തവവിശ്വാസത്തെയും സന്യാസത്തെയും അപമാനിക്കുന്നതിനാല്‍ ഈ നാടകത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഇക്കഴിഞ്ഞ നാളുകളിലായി നടന്നിരുന്നത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് കക്കുകളിയുടെ നാടകാവതരണം അവസാനിപ്പിക്കേണ്ടിവന്നത.

പ്രതിഷേധങ്ങളും കോടതി നടപടികളുമൊക്കെ നാടകത്തിന് നേരിടേണ്ടിവന്നിരുന്നു. ക്രൈസ്തവസമൂഹത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ ഫലം കണ്ടതിന്റെ തെളിവാണ് നാടകം അവസാനിപ്പിച്ചത്.

ഫ്രാന്‍സിസ് നൊറോണയുടെ കക്കുകളി എന്ന കഥയെ ആസ്പദമാക്കിയാണ് നാടകം തയ്യാറാക്കിയിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.