നൈറ്റ്‌സ് ഓഫ് കൊളംബസ് മാര്‍പാപ്പയ്ക്കുവേണ്ടി ചൊല്ലുന്ന നൊവേന 20 ാംതീയതി സമാപിക്കും

ബാള്‍ട്ടിമോര്‍: പത്താം വര്‍ഷം പൂര്‍ത്തിയാക്കിയ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി നൈറ്റ്‌സ് ഓഫ് കൊളംബസ് ആരംഭിച്ച വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന മാര്‍ച്ച് 20 ന് സമാപിക്കും. മാര്‍ച്ച് 12 നാണ് നൊവേന ആരംഭിച്ചത്.

മാര്‍ച്ച് 19 ഞായറാഴ്ചയായതുകൊണ്ട് യൗസേപ്പിതാവിന്റെ തിരുനാള്‍ ഇവിടെ മാര്‍ച്ച് 20 നാണ് ആചരിക്കുന്നത്. മാര്‍ച്ച് 13 നായിരുന്നു കര്‍ദിനാള്‍ ബെര്‍ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. മാര്‍ച്ച് 19 നായിരുന്നു സ്ഥാനാരോഹണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.