കൊറിയന്‍ രൂപത ഭൂതോച്ചാടകനെ പുറത്താക്കി

സിയൂള്‍: കത്തോലിക്കാ ഭൂതോച്ചാടകനായ വൈദികനെ സൗത്ത് കൊറിയായിലെ ജിയോന്‍ജു രൂപത പുറത്താക്കി. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് ഈ പുറത്താക്കല്‍.

പണം ഉള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ വിശ്വാസികളില്‍ നിന്ന് കൈപ്പറ്റിയിരുന്നു. റാഫേല ഉം ഓക്കെയെയാണ് സഭ ഔദ്യോഗികമായി പുറത്താക്കിയത്. ഇദ്ദേഹം സ്വകാര്യമായി പ്രാര്‍ത്ഥനാശുശ്രൂഷകളും സൗഖ്യശുശ്രൂഷകളും നടത്തിയിരുന്നു. ഇവിടെ നിന്നെല്ലാം അദ്ദേഹം വിശ്വാസികളുടെ പക്കല്‍ നിന്ന് പാരിതോഷികങ്ങള്‍ കൈപ്പറ്റിയിരുന്നതായി അന്വേഷണത്തില്‍ നിന്ന് മനസ്സിലായി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.