കോവിട് … ഇംഗ്ളണ്ടിൽ കാഞ്ഞിരപ്പള്ളി സ്വദേശി ജിയോ മോൻ (46) മരണത്തിനു കീഴടങ്ങി.

ലണ്ടൻ : കോവിഡ് ബാധിച്ച് നാലു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ലണ്ടൻ റോംഫോർഡ് സ്വദേശിയായ ജിയോമോൻ ജോസഫ് (46)വിടവാങ്ങി. കഴിഞ്ഞ മാർച്ച് മാസത്തിൽ കോവിഡ് ബാധിതനായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ജിയോമോൻ കോവിടിൽ നിന്ന് വിമുക്തനായെങ്കിലും അതീവഗുരുതരാവസ്ഥയിൽ വിവിധ ഹോസ്പിറ്റലുകളിലായി ചികിത്സയിലായിരുന്നു. കേംബ്രിഡ്ജ് പാപ്വർത്ത് ഹോസ്പിറ്റലിൽ എക്മാ ട്രീറ്റ്മെന്റിലായിരുന്ന ജിയോമോൻ എല്ലാ പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലമാക്കി ഇന്ന് രാത്രി 8.30 ഓടു കൂടി മരണത്തിനു കീഴടങ്ങി.

കാഞ്ഞിരപ്പള്ളി പന്തിരുവേലിൽ കുടുംബാംഗമാണ്. ഭാര്യ സ്മിത. മൂന്ന് മക്കളാണ്.

ശവസംസ്കാരം സംബന്ധിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. നാട്ടിലേക്ക് കൊണ്ടുപോകുവാൻ ശ്രമിക്കുന്നതായി അടുത്ത സുഹൃത്തുക്കൾ അറിയിച്ചു.

ജിയോമോന്റെ ആത്മാവിനു നിത്യശാന്തി നേരുന്നതോടൊപ്പം വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ മരിയൻ പത്രവും പങ്കുചേരുന്നുമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.