നസ്രാണി മഹാസംഗമം; കാഴ്ചക്കാര്‍ക്ക് കൗതുകമായി കൗണ്ട് ഡൗണ്‍ ഫ്‌ളോട്ട്

കുറവിലങ്ങാട്: സെപ്തംബര്‍ ഒന്നിന് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ നടക്കുന്ന നസ്രാണി മഹാസംഗമത്തിന്റെ കൗണ്ട് ഡൗണ്‍ ഫ്‌ളോട്ട് ഹൃദ്യവും കൗതുകകരവുമായ അനുഭവമാകുന്നു.

ഇടവകയുടെയും നാടിന്റെയും ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ഫ്‌ളോട്ട് മൂന്നു നോമ്പു തിരുനാളിലെ പ്രദക്ഷിണത്തിന് ഉപയോഗിക്കുന്ന കപ്പലിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. കുറവിലങ്ങാട് നിന്ന് ലോകമെങ്ങും എത്തിച്ചേര്‍ന്ന ക്രൈസ്തവ കൂട്ടായ്മയെ ഓര്‍മ്മിപ്പിക്കുന്ന കുറ്റന്‍ വൃക്ഷവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.