സമാധാന രാജ്ഞിയുടെ ദേവാലയത്തില്‍ വച്ച് കുര്‍ദിസ്ഥാന്‍ രൂപതയുടെ പുന: സ്ഥാപനം നടന്നു

ഇര്‍ബില്‍: ഇറാക്കിലെ സിറിയന്‍ കത്തോലിക്കാ സഭ കുര്‍ദിസ്ഥാന്‍ പ്രവിശ്യയില്‍ ഉണ്ടായിരുന്ന രൂപതയുടെ പുന: സ്ഥാപനം സമാധാനരാജ്ഞിയുടെ ദേവാലയത്തില്‍ വച്ച് നിര്‍വഹിച്ചു. പാത്രീയാര്‍ക്കീസ് ഇഗ്നേഷ്യസ് എഫ്രേം ജോസഫ് മൂന്നാമന്‍ യൂഹാനാന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

പതിമൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ രൂപത 2003 ല്‍ ഐഎസ് തീവ്രവാദികളുടെ കടന്നുവരവോടെയാണ് ഇല്ലാതായത്. ആര്‍ച്ച് ബിഷപ് നഥാനിയേല്‍ നിസാറാണ് കുര്‍ദിസ്ഥാന്‍ രൂപതയുടെ അധ്യക്ഷന്‍.

രൂപതയുടെ പുന:സ്ഥാപനത്തോടെ ക്രൈസ്തവ ജീവിതത്തിന്റെ പുനരുജ്ജീവനമാണ് ഇവിടെ സാധ്യമായിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.