ലോസ് ആഞ്ചല്‍സില്‍ വിശുദ്ധ കുര്‍ബാന തടസപ്പെടുത്തി

ലോസ് ഏഞ്ച്ല്‍സ്: ലോസ് ഏഞ്ചല്‍സിലെ ദേവാലയങ്ങളില്‍ ഞായറാഴ്ച അര്‍പ്പിക്കപ്പെട്ട വിശുദ്ധ കുര്‍ബാന അബോര്‍ഷന്‍ അനുകൂലികള്‍ തട്‌സപ്പെടുത്തി.ചുവന്ന വസ്ത്രവും വലിയ തൊപ്പിയും ധരിച്ചെത്തിയ അബോര്‍ഷന്‍ അനുകൂലികളാണ് വിശുദ്ധ കുര്‍ബാനയെ അപമാനിച്ചത്.

ഇത്തരമൊരു ആഭാസത്തിന് നേരത്തെ തന്നെ ഇവര്‍ പ്രഖ്യാപനം നടത്തിയിരുന്നു. പ്രോ അബോര്‍ഷന്‍ ഗ്രൂപ്പായ റൂത്ത് സെന്റ് അസാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രോ അബോര്‍ഷന്‍ പ്രവര്‍ത്തകര്‍ അള്‍ത്താരയുടെ തൊട്ടരികില്‍വരെയെത്തി.

വിശുദ്ധ കുര്‍ബാനയില്‍ തടസ്സം സൃഷ്ടിച്ചതിന് പുറമെ ദിവ്യകാരുണ്യം കത്തിച്ചുകളയുമെന്നാണ് ഇവരുടെ പുതിയ ഭീഷണി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.