ലൂസി കളപ്പുരയുടെ അപ്പീല്‍ രണ്ടാം തവണയും വത്തിക്കാന്‍ തള്ളി

മാനന്തവാടി: ഫ്രാന്‍സിസ്‌ക്കന്‍ ക്ലാരിസ്റ്റ് സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ലൂസി കളപ്പുര നല്കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. സഭയില്‍ നിന്ന് പുറത്താക്കിയ നടപടി റദ്ദ് ചെയ്യണമെന്നഭ്യര്‍ത്ഥിച്ചു സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്.

എഫ്‌സിസിയുടെ ജീവിതശൈലിക്ക് വിരുദ്ധമായ ജീവിതം നയിക്കുന്നതിന്റെ പേരില്‍ ചോദ്യം ചെയ്ത മറുപടി തൃപ്തികരമല്ലാത്തതുകൊണ്ടാണ് കഴിഞ്ഞ ഓഗസ്റ്റില്‍ സഭ ലൂസിയെ പുറത്താക്കിയത്. എഫ്‌സിസി കാരക്കാമല മഠത്തിലാണ് ലൂസി ഇപ്പോഴും താമസിക്കുന്നത്. മഠത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഇവര്‍ മാനന്തവാടി മുന്‍സിഫ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ഞാന്‍ മറ്റെവിടേയ്ക്കും പോകുന്നില്ല. കോണ്‍ഗ്രിഗേഷന്റെ ഹോസ്റ്റലില്‍ തന്നെ താമസിക്കും. ഞാന്‍ കോടതിക്ക് പരാതി നല്കിയിട്ടുണ്ട്. കോടതി തീരുമാനിക്കട്ടെ. ലൂസി മാധ്യമങ്ങളോട് പറഞ്ഞു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.