മരിയന്‍ ദിന ശുശ്രൂഷ സെപ്തംബര്‍ 25 ന്

വാല്‍താംസ്റ്റോ: –  ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ സെപ്റ്റംബർ 25 ന് മരിയന്‍ ദിനശുശ്രൂഷയും കരുണയുടെ മാതാവിന്റെ തിരുനാളും ഒപ്പം വി.വിൻസെന്റ് ഡി പോളിന്റെയും വി. പാദ്രോപിയോയുടെയും   തിരുനാളും  ആഘോഷിക്കുന്നു.

തിരുക്കര്‍മ്മങ്ങളുടെ വിശദവിവരം താഴെ ചേര്‍ക്കുന്നു.
6.30 pm ജപമാല , 7.00 pm വിശുദ്ധ കുര്‍ബ്ബാന,  തുടര്‍ന്ന് നിത്യ സഹായമാതാവിന്റെ നൊവേന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ പ്രദക്ഷിണവും ആരാധനയും.

പള്ളിയുടെ വിലാസം: 

Our Lady and St.George  Church,132 Shernhall Street, Walthamstow, E17. 9HU

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയവും, ഭൗതീകവും, ശാരീരികവുമായ അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരിയന്‍ ദിന ശുശ്രൂഷകളിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.




മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.