ഫാ.അബ്രഹാം കടിയക്കുഴി നയിക്കുന്ന മരിയന്‍ ധ്യാനം സെപ്തംബര്‍ 24 മുതല്‍

കാഞ്ഞിരപ്പള്ളി: പ്രശസ്ത മരിയന്‍ പ്രഭാഷകനായ ഫാ. അബ്രഹാം കടിയക്കുഴി നയിക്കുന്ന മരിയന്‍ ധ്യാനം സെപ്തംബര്‍ 24 മുതല്‍ 28 വരെ തീയതികളില്‍മാന്തറ സെന്റ് ആന്റണീസ് ദൈവാലയത്തില്‍ നടക്കും. വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച് വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് അവസാനിക്കുന്ന വിധത്തിലാണ് ധ്യാനക്രമീകരണം. താമസിച്ചുള്ള ധ്യാനമാണ് ഇത്.

ആദ്യം ബുക്ക് ചെയ്യുന്ന 150 പേര്‍ക്കാണ് പ്രവേശനം. 18 വയസിന് താഴെയുള്ളവരെയും കിടപ്പുരോഗികളെയുംധ്യാനത്തില്‍ പങ്കെടുപ്പിക്കില്ല.

കാഞ്ഞിരപ്പള്ളി രൂപതയുടെ തീര്‍ത്ഥാടനകേന്ദ്രമാണ് മാന്തറ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9744760454മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.