മെക്‌സിക്കോയിലെ ദേവാലയത്തില്‍ വച്ച് രണ്ട് ഈശോസഭ വൈദികര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ: അക്രമിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട് ദേവാലയത്തില്‍പ്രവേശിച്ച വ്യക്തിയെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു വൈദികര്‍ കൊല്ലപ്പെട്ടു. ഈശോസഭ വൈദികരായ ജാവെയര്‍ കാംപോസും ജോവാക്വിന്‍ സീസര്‍ മോറയുമാണ് കൊല്ലപ്പെട്ടത്.

ചിഹ്വാവ സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് അനുസരിച്ച് അക്രമിയില്‍ നിന്ന് രക്ഷപ്പെട്ട് ദേവാലയത്തില്‍ അഭയംതേടിയ വ്യക്തിയെ രക്ഷിക്കുന്നതിനിടയിലാണ് വൈദികര്‍ കൊല്ലപ്പെട്ടത്. മൂന്നുപേരെ അക്രമി കൊലപ്പെടുത്തിയതായി എല്‍ സോല്‍ ദെ മെക്‌സിക്കന്‍ ന്യൂസ്‌പേപ്പര്‍ റിപ്പോര്‍ട്ട്‌ചെയ്യുന്നു, മയക്കുമരുന്ന് കേന്ദ്രീകരിച്ചുള്ള അക്രമങ്ങള്‍ വ്യാപകമായ പ്രദേശമാണ് ഇവിടം.

അതുപോലെ തന്നെ ലോകത്തില്‍ വൈദികര്‍ക്ക് നേരെ അക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നതും മെക്‌സിക്കോയിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കാലിഫോര്‍ണിയായുടെ അതിര്‍ത്തിയില്‍57 കാരനായ ഫാ. ജോസ് ഗ്വാഡെലൂപ്പെയുടെ മൃതദേഹം കണ്ടെത്തിയത്.

നിലവിലെ മെക്‌സിക്കോ ഭരണാധികാരി ലോപ്പെസ് ഒബ്രാഡോറിന്റെ ഭരണകാലത്തിന്റെ ആദ്യ മൂന്നരവര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 120,000 പേരാണ് ഇക്കാലയളവില്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.