തട്ടിക്കൊണ്ടു പോയ മെത്രാന്‍ എവിടെ? നിക്കരാഗ്വയോട് യുഎന്‍

വാഷിംങ്ടണ്‍: നിക്കരാഗ്വയില്‍ നിന്ന് ഭരണകൂടം തട്ടിക്കൊണ്ടുപോയ ബിഷപ് ഇസിദോര്‍ ദെല്‍ കാര്‍മെന്‍ മോറ ഓര്‍ട്ടെഗയെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് എത്രയും വേഗം വെളിപ്പെടുത്തണമെന്ന് നിക്കരാഗ്വ ഗവണ്‍മെന്റിനോട് യുഎന്നിന്‌റെ ഹ്യൂമന്‍ റൈറ്റ്‌സ് ഹൈ കമ്മീഷണര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ പതിനാറ് ദിവസമായി ബിഷപ് ഇസിദോര്‍ അപ്രത്യക്ഷനാണ്. വൈദികരെയും മെത്രാന്മാരെയും അറസ്റ്റ് ചെയ്യുന്ന നിക്കരാഗ്വന്‍ ഗവണ്‍മെന്റിന്റെ അറസ്റ്റിന്റെ ഭാഗമായിട്ടാണ് മെത്രാനെയും കാണാതായിരിക്കുന്നത്.

2022 ഓഗസ്റ്റ് മുതല്‍ ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ബിഷപ് റോളന്‍ഡോ അല്‍വാരെസിന് വേണ്ടി വിശുദ്ധ കുര്‍ബാനയും പ്രാര്‍ത്ഥനയും അര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ തൊട്ടടുത്തദിവസമാണ് ബിഷപ് ഇസിദോറിനെ കാണാതായത്. രാജ്യദ്രോഹക്കുറ്റം ചുമത്തി ബിഷപ് റോളന്‍ഡോയെ 26 വര്‍ഷവും നാലു മാസവും തടവിനാണ് ഭരണകൂടം വിധിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.