കോവിഡ്; മിഷനറീസ് ഓഫ് ചാരിറ്റിയിലെ മലയാളി സന്യാസിനി മരണമടഞ്ഞു

ന്യൂഡല്‍ഹി: മിഷനറീസ് ഓഫ് ചാരിറ്റിയിലെ മലയാളി സന്യാസിനി കോവിഡ് 19 ബാധിച്ച് മരണമടഞ്ഞു. മലയാളിയായ സിസ്റ്റര്‍ നിക്കോളാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം മരണമടഞ്ഞത്. ഇതോടെ മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തില്‍ കോവിഡ് ബാധിച്ച്മരണമടഞ്ഞ സന്യാസിനികളുടെ എണ്ണം മൂന്നായി.

വെ്‌സ്റ്റ് ബംഗാളിലെ സിസ്റ്റര്‍ മുക്ത, ഇംഗ്ലണ്ടിലെ സിസ്റ്റര്‍ സിയന്ന എന്നിവരാണ് മരണമടഞ്ഞ മറ്റ് രണ്ട് മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍. കോവിഡ് ബാധിച്ച് മരണമടഞ്ഞ രണ്ടാമത്തെ മലയാളി കന്യാസ്ത്രീ കൂടിയാണ് സിസ്റ്റര്‍ നിക്കോള്‍.

ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സിസ്റ്റര്‍ അജയ മേരിയാണ് ആദ്യത്തെയാള്‍. ജൂലൈ രണ്ടിന് ഡല്‍ഹിയില്‍ വച്ചായിരുന്നു സിസ്റ്റര്‍ അജയയുടെ മരണം.

തിരുവനന്തപുരം ലത്തീന്‍ രൂപതാംഗമായിരുന്നു സിസ്റ്റര്‍ നിക്കോള്‍. കൊല്‍ക്കൊത്തയിലെ നിര്‍മ്മല്‍ ഹൃദയയില്‍ സുപ്പീരിയറായി സേവനം ചെയ്ത സിസ്റ്റര്‍ ഫെബ്രുവരിയിലാണ് റാഞ്ചിയിലേക്ക വന്നത്. റീജിയനല്‍ സൂപ്പീരിയറിന്റെ ചുമതലയായിരുന്നു സിസ്റ്ററുടേത്.

റാഞ്ചിയിലേക്ക് വരുന്നതിന് മുമ്പ കൊച്ചുതുറയിലുള്ള തന്റെ ബന്ധുക്കളെ അവസാനമായി സിസ്റ്റര്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പത്തുവര്‍ഷം കൂടുമ്പോള്‍ ഒരിക്കല്‍ മാത്രമേ മിഷനറിസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങള്‍ക്ക് സ്വഭവനം സന്ദര്‍ശിക്കാന്‍ അനുവാദമുള്ളൂ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.