മൊസംബിക്ക്: ഇസ്ലാമിക സ്‌റ്റേറ്റിന്റെ അക്രമങ്ങള്‍ രൂക്ഷമായികൊണ്ടിരിക്കുമ്പോള്‍ ജീവന്‍ രക്ഷിക്കാനായി പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ക്രൈസ്തവഭൂരിപക്ഷ രാജ്യമാണ് മൊസംബിക്ക്. ഇവിടെ നി്ന്നാണ് വന്‍തോതിലുള്ള ക്രൈസ്തവപലായനം നടന്നുകൊണ്ടിരിക്കുന്നത്. യുനൈറ്റഡ് നേഷന്‍സ് ഹൈ കമ്മീഷണര്‍ ഫോര്‍ റെഫ്യൂജിസിന്റെ കണക്കുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു.
രാജ്യത്ത് 2017 ല്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധം മുതലെടുത്താണ് ഇസ്ലാമിക തീവ്രവാദികള്‍ ഇവിടം പിടിമുറുക്കിയിരിക്കുന്നത്. ഗ്യാസ്, റൂബി, ഗ്രാഫൈറ്റ്, ഗോള്‍ഡ് ഇവ കൂടാതെ മറ്റ് പ്രകൃതിവിഭവങ്ങളുടെയും കാര്യത്തില്‍ സമ്പന്നമാണ് മൊസംബിക്ക്.
ഇത് ലക്ഷ്യമിട്ടുകൊണ്ടാണ് മുസ്ലീം തീവ്രവാദികള്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്. മൊസംബിക്കിലെ ഐഎസ്‌ഐഎസ് വിഭാഗം അറിയപ്പെടുന്നത് അന്‍സാര്‍ അല്‍സുന്ന എന്ന പേരിലാണ്.