മ്യാന്‍മര്‍: ആറായിരത്തോളം തടവുകാരെ വിട്ടയ്ക്കുന്നതിനെ ക്രൈസ്തവ സംഘടനകള്‍ സ്വാഗതം ചെയ്തു

മ്യാന്‍മര്‍: ഭരണകൂടം ആറായിരത്തോളം തടവുകാരെ വിട്ടയ്ക്കുന്നതിനെ ക്രൈസ്തവസംഘടനകള്‍ സ്വാഗതം ചെയ്തു. ആറായിരത്തോളംതടവുകാരെ വിട്ടയച്ചതില്‍ സന്തോഷിക്കുന്നു. എന്നാല്‍ അന്താരാഷ്ട്രസമൂഹം മറ്റൊരുകാര്യംകൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്. വിട്ടയച്ചവരെക്കാള്‍കൂടുതല്‍പേര്‍ ഇപ്പോഴും തടവിലാണ്, ക്രിസ്ത്യന്‍സോളിഡാരിറ്റി വേള്‍ഡ് വൈഡ് സീനിയര്‍ അനലിസ്റ്റ്‌ബെനഡിക്ട് റോഗേഴ്‌സ്പറഞ്ഞു.

വിട്ടയ്ക്കപ്പെട്ട ആറായിരത്തില്‍ 53 പേര്‍ രാഷ്ട്രീയതടവുകാരാണ്. ആക്ടിവിസത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരാണ് ഇവര്‍ ഏഴായിരത്തോളം പേര്‍ അപ്പോഴും തടവില്‍ തുടരുന്നുമുണ്ട്.

വിട്ടയ്ക്കപ്പെടുന്ന തടവുകാരില്‍ യുകെയിലെ മുന്‍ അംബാസിഡറുമുണ്ട്, വിസ നിയമം ലംഘിച്ചുവെന്നതിന്റെ പേരിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.