ജനുവരി മൂന്നിന് ഈശോയുടെ പരിശുദ്ധ നാമത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നതിന്റെ കാരണം അറിയാമോ?

ജനുവരി മൂന്നിനാണ് ഈശോയുടെ പരിശുദ്ധനാമത്തിന്റെ തിരുനാള്‍ ആചരിക്കുന്നത്.ക്രിസ്തുമസിന് ഒരാഴ്ചകഴിഞ്ഞാണ് ഈ തിരുനാള്‍ ആഘോഷം. ഈശോയുടെ പരിച്ഛേദനകര്‍മ്മം ഈ അവസരത്തില്‍ ഓര്‍മ്മിക്കുന്നുണ്ട്.

ജനനത്തിന് എട്ടുദിവസങ്ങള്‍ക്ക് ശേഷം ഈശോയുടെ പരിച്ഛേദനകര്‍മ്മം നടത്തിയതായി ലൂക്കാ സുവിശേഷകന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.ജോസഫും മേരിയും ഈ സന്ദര്‍ഭത്തിലുണ്ടായിരുന്നു. എപ്പിഫനി കഴിഞ്ഞുവരുന്ന രണ്ടാമത്തെ ഞായറാഴ്ചയാണ് ഈശോയുടെനാമത്തിന്റെതിരുനാള്‍ ആചരിച്ചിരുന്നത്. 19 ാം നൂറ്റാണ്ടിലായിരുന്നു ഇത്.

എന്നാല്‍ 20 ാം നൂറ്റാണ്ട് ആയപ്പോള്‍ ജനുവരി രണ്ടിനും അഞ്ചിനും ഇടയിലുള്ള ഞായറാഴ്ചയിലേക്ക് മാറ്റി. 1962 മുതല്‍ ജനുവരിയിലേക്ക് ആചരണം മാറ്റി.

എന്നാല്‍ 2002 ല്‍ ജനുവരി മൂന്നിന് തന്നെ ഈ ആചരണം പുന:സ്ഥാപിക്കുകയായിരുന്നു. ഈശോയുടെ പരിശുദ്ധ നാമത്തിന്റെ ഈ തിരുനാള്‍ വളരെ പവര്‍ഫുള്ളായ ഒരു തിരുനാള്‍കൂടിയാണ്.

നമുക്ക് ഈശോയുടെപരിശുദ്ധനാമം വിളിച്ചപേക്ഷിക്കാം. ഈശോയേ.. ഈശോയേ.. ഈശോ ഈശോ ഈശോയേ..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.