Saturday, July 12, 2025
spot_img
More

    ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ലണ്ടൻ റീജിയനിൽ പുതിയ വൈദികരെ നിയമിച്ചു

    ബിർമിങ്ങ്ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിലേക്കു റെവ . ഫാ. അനീഷ് നെല്ലിക്കലിനെയും , ഫാ. ജോസഫ് മുക്കാട്ടിനെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുതിയതായി നിയമിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു , ലണ്ടൻ റീജിയണിലെ ഹോളി ക്വീൻ ഓഫ് റോസറി മിഷൻ , ഔർ ലേഡി ഓഫ് ഡോളേഴ്‌സ് പ്രോപോസ്ഡ് മിഷൻ , സെന്റ് സേവ്യേഴ്സ് പ്രോപോസ്ഡ് മിഷൻ , എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന റെവ .ഫാ. അനീഷ് നെല്ലിക്കൽ തൃശൂർ അതിരൂപത അംഗമാണ് . സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷൻ , സെന്റ് മോണിക്ക മിഷൻ , സെന്റ് പീറ്റർ പ്രൊപ്പോസഡ്‌ മിഷൻ , സെന്റ് ജോർജ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന ഫാ. ജോസഫ് മുക്കാട്ട് ബൽത്തങ്ങാടി രൂപത അംഗമാണ് . ഇരുവരുടെയും രൂപതാ കുടുംബത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും , ഇവരുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർഥനാ നിർഭരമായ ആശംസകൾ നേരുന്നതായും രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു .

    Many thanks,

    Fr Tomy Adattu Chacko

    PRO, Catholic Syro-Malabar Eparchy of Great Britain

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!