നിക്കരാഗ്വ: ഭരണകൂടത്തിനെതിരെ സംസാരിച്ചതിന് വൈദികനെ അറസ്റ്റ് ചെയ്തു തടവിലാക്കി

നിക്കരാഗ്വ: നിക്കരാഗ്വയില്‍ വീണ്ടും ക്രൈസ്തവപീഡനം. പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സ്വേച്ഛാധിപത്യഭരണകൂടം ക്രൈസ്തവവിശ്വാസികള്‍ക്ക് നേരെ നടത്തുന്ന അക്രമങ്ങള്‍ക്ക് ഇത്തവണ ഇരയായത് ഒരു കത്തോലിക്കാവൈദികനാണ്. ഫാ. എന്റിക്ക് മാര്‍ട്ടിനെസ്. ഒക്ടോബര്‍13 നാണ് വൈദികനെ പോലീസ് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത്.

കഴിഞ്ഞ സെപ്തംബര്‍ മുതല്‍ ഇറ്റലിയില്‍ പ്രവാസിയായികഴിയുന്ന ഫാ. വാലെജോസാണ് വൈദികന്റെ അറസ്റ്റും മറ്റു കാര്യങ്ങളും സോഷ്യല്‍ മീഡിയായിലൂടെ അറിയിച്ചത്. കത്തോലിക്കാസഭയ്ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ക്കെതിരെയും നീതി,സ്വാതന്ത്ര്യം,ജനാധിപത്യം എന്നിവയ്ക്കുവേണ്ടിയും സംസാരിച്ച വ്യക്തിയായിരുന്നു ഫാ മാര്‍ട്ടിനെസ്.

വൈദികനെ അറസ്റ്റ് ചെയ്തുവെങ്കിലും എവിടെയാണ് അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അറിയില്ലെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിഷനറിസ് ഓഫ് ചാരിറ്റിയെ രാജ്യത്ത് നിന്ന് പുറത്താക്കിയ നിക്കരാഗ്വ ഭരണകൂടം ബിഷപ്പിനെ വീട്ടുതടങ്കലിലാക്കിയിട്ടുമുണ്ട്.ഇതിനകം നിരവധി വൈദികര്‍ അന്യായമായി അറസ്റ്റ് ചെയ്യപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.