മാറ്റഗാല്‍പ: നിക്കരാഗ്വയിലെ സേച്ഛാധിപത്യ ഭരണകൂടത്തിന്റെ ഇരകളായി അറസ്റ്റ് ചെയ്ത് തട്ടിക്കൊണ്ടുപോകപ്പെട്ട മെത്രാനും വൈദികര്‍ക്കും സെമിനാരിക്കാര്‍ക്കും അല്മായര്‍ക്കും വേണ്ടി പ്രാര്‍ത്ഥനകള്‍ തുടരണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് രൂപതയുടെ കുറിപ്പ്.
സെപ്തംബര്‍ 26 ന് രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പ്രാര്‍ത്ഥനാസഹായം ആവര്‍ത്തിച്ചത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ഓഗസ്റ്റ് 19 വരെ അവര്‍ മെത്രാനൊപ്പം ജോലി ചെയ്യുകയായിരുന്നുവെന്നും കുറിപ്പ് പറയുന്നു.
2011 ലാണ് ബിഷപ് അല്‍വാരെസ് രൂപതയുടെ സാരഥ്യം ഏറ്റെടുത്തത്. ദരിദ്രര്‍ക്കൊപ്പം ചേര്‍ന്നു നടന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ബിഷപ് അല്‍വാരെസ് ഇപ്പോഴും വീട്ടുതടങ്കലില്‍ തുടരുകയാണ്. അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം എന്താണെന്ന് പരസ്യപ്പെടുത്തിയിട്ടുമില്ല.
മെത്രാനെ എത്രയും വേഗം മോചിപ്പിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടിരുന്നു.