സെമിനാരി സ്വമേധയാ അടച്ചുപൂട്ടാന്‍ നിക്കരാഗ്വയിലെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ഉത്തരവ്

മനാഗ്വ: മനാഗ്വ അതിരൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സ്ംപ്ഷന്‍ കത്തോലിക്കാ യൂണിവേഴ്‌സിറ്റി സ്വമേധയാ അടച്ചൂപൂട്ടണമെന്ന് നിക്കരാഗ്വന്‍ മിനിസ്ട്രി ഓഫ് ദ ഇന്റീരിയറിന്റെ അറിയിപ്പ്. മെയ് 18 നാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

2012 ജൂലൈയില്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നതാണ് യൂണിവേഴ്‌സിറ്റി. എന്നാല്‍ 2015 മുതല്‍ സാമ്പത്തിക റിപ്പോര്‍ട്ടോ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെക്കുറിച്ചുള്ള വിവരമോ നല്കിയിട്ടില്ലെന്നാണ് ഗവണ്‍മെന്റിന്റെ പക്ഷം. 2023 ന്റെ ആദ്യ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ നിക്കരാഗ്വയില്‍ 30 ല്‍ അധികം നോണ്‍പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകള്‍ സ്വമേധയാ അടച്ചുപൂട്ടലിന് വിധേയമായിട്ടുണ്ട്. 2021 ഡിസംബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ 19 യൂണിവേഴ്‌സിറ്റികള്‍ രാജ്യത്ത് നിര്‍ബന്ധപൂര്‍വ്വം അടച്ചുപൂട്ടിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 529 ആക്രമണങ്ങളാണ് രാജ്യത്ത് കത്തോലിക്കാസഭയ്ക്ക് നേരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രസിഡന്റ് ഡാനിയേല്‍ ഓര്‍ട്ടെഗയുടെ സേച്ഛാധിപത്യഭരണകൂടം തന്നെയാണ് അക്രമങ്ങള്‍ക്ക് പിന്നിലുള്ളത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.