നൈജീരിയ: ‘ ഞങ്ങള്‍ ദുർബലരും ഭയചകിതരുമാണ്, ദൈവം ഞങ്ങള്‍ക്കുവേണ്ടി പൊരുതിക്കൊള്ളും’

നൈജീരിയ.ജൂണ്‍ 19. ഫുലാനികളുടെ ആക്രമണം അന്നേ ദിവസം നടന്നത് രണ്ടു ദേവാലയങ്ങള്‍ക്ക് നേരെയാണ്. സെന്റ് മോസസ് കാത്തലിക് ദേവാലയത്തിനും ബെഗെ ബാപ്റ്റിസ്റ്റ് ദേവാലയത്തിനും നേരെ. സെന്റ് മോസസ്‌ദേവാലയത്തിലെ ആക്രമണത്തില്‍ മൂന്ന് ഇടവകക്കാര്‍ കൊല്ലപ്പെട്ടു, ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ ആക്രമണത്തില്‍ ഒരാളും. പക്ഷേ 36 പേരെയാണ്ബന്ദികളാക്കി കൊണ്ടുപോയത്.

ഇത് നൈജീരിയായിലെ ഒരു ദിവസത്തെസംഭവം.ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് ഓരോ ദിവസവും ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യത്തില്‍ സെന്റ് മോസസ് ദേവാലയത്തിലെ കാറ്റക്കിസ്റ്റ് ഇമ്മാനുവല്‍ ജോസഫ് എയ്ഡ് റ്റു ദചര്‍ച്ച് ഇന്‍ നീഡിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

ഞങ്ങള്‍ ദുര്‍ബലരും ഭയചകിതരുമാണ്.ഓരോ ദിവസവും മരണത്തെ മുന്നില്‍ കണ്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്.പക്ഷേ ദൈവം ഞങ്ങള്‍ക്കുവേണ്ടി പൊരുതിക്കൊള്ളും.അങ്ങനെയൊരു പ്രതീക്ഷയിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഒരു യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസിക്ക് മാത്രമേ ഇങ്ങനെപറയാന്‍ കഴിയൂ.ആയുധധാരികളായ നാല്പതുപേരാണ് ദേവാലയത്തില്‍ ആക്രമണം നടത്തിയതെന്ന് ഇമ്മാനുവല്‍ പറയുന്നു.

വിശുദ്ധ കുര്‍ബാന ആരംഭിച്ചതേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഒരു ചെറുപ്പക്കാരന്‍ ഉറക്കെ വിളിച്ചുപറഞ്ഞത്, ഓടിക്കോ ഓടിക്കോ അവര് വരുന്നുണ്ട്. ആ സമയം വെടിയൊച്ച മുഴങ്ങി. ഫുലാനികളാണ് ആക്രമണം നടത്തിയത്. പക്ഷേ ബോക്കോ ഹാരമിനെ ഓര്‍മ്മിപ്പിക്കുന്ന വേഷവിതാനമായിരുന്നു അവരുടേത്.

ഇത്തരം അപകടങ്ങള്‍ ദൈവവിശ്വാസത്തില്‍ നിന്ന് ആളുകളെഅകറ്റുമോയെന്നാണ് എന്റെ പേടി. ആളുകള്‍ ദേവാലയത്തില്‍ വരാന്‍ മടിക്കും. പലരോടും ദേവാലയത്തില്‍ വരാന്‍ നിര്‍ബന്ധിക്കുമ്പോള്‍ അവരെന്നോട് പറയുന്നത് എനിക്ക് മരിക്കാന്‍ വയ്യ എന്നാണ്.ദേവാലയത്തിലെത്തിയാല്‍ കൊല്ലപ്പെടും എന്ന ഭീതിപരത്തുന്നതില്‍ ഫുലാനികള്‍ വിജയിച്ചിരിക്കുകയാണ്. അദ്ദേഹം പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.