നൈജീരിയ; പെന്തക്കുസ്താ ദിനത്തിലെ കൂട്ടക്കൊല: ഏഴു പേര്‍ അറസ്റ്റില്‍

അബൂജ: നൈജീരിയായിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ പെന്തക്കോസ്ത ദിനത്തില്‍നടന്ന കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലുപേരെ ഓഗസ്റ്റ് ഒന്നിനാണ് അറസ്റ്റ്‌ചെയ്തത് രണ്ടുപേരെ ഒമ്പതാം തീയതിയും. നൈജീരിയ ഡിഫന്‍സ് ചീഫാണ് അറസ്റ്റ് വാര്‍ത്ത അറിയിച്ചത്, കൂടുതല്‍ വിവരങ്ങള്‍ ഇതുസംബന്ധിച്ച് നല്കുന്നതില്‍ അദ്ദേഹം വിസമ്മതിച്ചു.

ജൂ്ണ്‍ അഞ്ചിനാണ് മനുശ്യമനസ്സാക്ഷിയെനടുക്കിയ കൂട്ടക്കൊലയ്ക്ക് ഒരു ദേവാലയം വേദിയായത്, ആയുധധാരികള്‍ ദേവാലയത്തിലേക്ക് ഇരച്ചുകയറി നാല്പതു പേരെ വെടിവച്ചുകൊല്ലുകയായിരുന്നുനിരവധി പേര്‍ക്ക് പരിക്കേറ്റു രണ്ടുവയസുമുതല്‍ 85 വയസുവരെ പ്രായമുള്ളവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

കഴിഞ്ഞവര്‍ഷം വിശ്വാസത്തിന് വേണ്ടിനൈജീരിയായില്‍ 4,650 പേരും ഈവര്‍ഷം ഇതുവരെ 900 പേരും കൊല്ലപ്പെട്ടതായിട്ടാണ് കണക്കുകള്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.