നൈജീരിയ: സുവിശേഷപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

അബുജ: നൈജീരിയായില്‍ സുവിശേഷപ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി കൊലപെടുത്തി. ഡാന്‍ലാമിയാക് വോയി ആണ് കൊല്ലപ്പെട്ടത്. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംങ് ഓള്‍ സഭയിലെ അംഗമായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെയും രണ്ടുമക്കളെയും മകളുടെ ഭര്‍ത്താവിനെയും യാത്രയ്ക്കിടയില്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തട്ടിക്കൊണ്ടുപോകല്‍ നടന്നത്. പിന്നീട് മക്കളിലൊരാളെ വിട്ടയച്ചിരുന്നു. ഭീകരരുടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നാണ് ഡാന്‍ലാമിയാക് വോയി കൊല്ലപ്പെട്ടത്.

ക്രൈസ്തവര്‍ക്ക് നേരെ നിരന്തരമായി ആക്രമണം നടന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് നൈജീരിയ. ബോക്കോ ഹാരം, ഫുലാനി ഹെര്‍ഡ്‌സ്മാന്‍ എന്നിവരാണ് ക്രൈസ്തവര്‍ക്ക് നേരെ ഭീകരത അഴിച്ചുവിടുന്നവരില്‍ മുമ്പന്തിയിലുള്ളത്. 18 വര്‍ഷത്തിനിടെ ഇരുപത് ലക്ഷത്തോളം ക്രൈസ്തവര്‍ ഇവിടെ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.