നൈജീരിയ: കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 75 കാരന്‍ വൈദികന്‍ മോചിതനായി

നൈജീരിയ: കഴിഞ്ഞ മാസം അക്രമികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്‍ മോചിതനായി. ഫാ. ജോ കെക്കെ എന്ന 75 കാരനാണ് മോചിതനായത്. സോക്കോട്ടോ രൂപത കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഫാ. ക്രിസ് ആണ് മോചനവാര്‍ത്ത അറിയിച്ചത്. ഇപ്പോള്‍ ഫാ. ജോ മെഡിക്കല്‍ നിരീക്ഷണത്തിലാണ്.

സെന്റ് വിന്‍സെന്റ് ഫെറര്‍ ഇടവക ആയുധധാരികളായ കൊള്ളക്കാര്‍ ആക്രമിച്ചത് മെയ് 20 നായിരുന്നു. രണ്ടു വൈദികരെയാണ് അന്നേ ദിവസം കൊള്ളക്കാര്‍ ത്ട്ടിക്കൊണ്ടുപോയത്. ഫാ. ജോ കെക്കെയെയും ഫാ. അല്‍ഫോന്‍സ് ബെല്ലോ എന്ന 33 കാരനെയും. ഫാ.അല്‍ഫോന്‍സിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം തന്നെ കണ്ടെത്തി. ജൂണ്‍ ഒന്നിനാണ് സംസ്‌കാരം നടത്തിയത്.

അക്രമികളുടെ മാനസാന്തരത്തിനും പശ്ചാത്താപത്തിനും വേണ്ടി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് കാഡുന ആര്‍ച്ച് ബിഷപ് മാത്യു അറിയിച്ചു. വൈദികര്‍ ഇവിടെ ജീവിക്കുന്നത് ഭയപ്പെട്ടാണെന്നും നിരവധി വെല്ലുവിളികള്‍ അവര്‍ നേരിടുന്നുണ്ടെന്നും അദ്ദേഹം തുടര്‍ന്ന് അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.