നൈജീരിയ; കത്തോലിക്കാ വൈദികന്‍ മൂന്നു ദിവസത്തെ ബന്ദിജീവിതത്തിന് ശേഷം മോചിതനായി

ഇമോ: നൈജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍ മൂന്നു ദിവസങ്ങള്‍ക്ക് ശേഷം മോചിതനായി. ഫാ. മത്തിയാസ് ഓപ്പറെയാണ് പന്തക്കുസ്താ ദിനത്തില്‍ മോചിതനായത്. മെയ് 19 നായിരുന്നു ഇദ്ദേഹത്തെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയത്. വൈദികരെ തട്ടിക്കൊണ്ടുപോകുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ നൈജീരിയായില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.