മതപീഡനങ്ങള്‍ക്ക് നടുവിലും നോര്‍ത്ത് കൊറിയായില്‍ വിശുദ്ധ ഗ്രന്ഥത്തിന് പ്രചാരമേറുന്നു

നോര്‍ത്ത് കൊറിയ: ക്രൈസ്തവര്‍ക്ക് ഏറ്റവും കൂടുതല്‍ പീഡനം ഏല്‌ക്കേണ്ടി വരുന്ന രാജ്യങ്ങളിലൊന്നാണ് നോര്‍ത്ത് കൊറിയ. കഠിനമായ യാതനകളാണ് ഇവിടെ ക്രൈസ്തവര്‍ അനുഭവിക്കേണ്ടിവരുന്നത്. എന്നാല്‍ ഈ മതപീഡനങ്ങള്‍ക്ക് നടുവിലും വിശുദ്ധ ഗ്രന്ഥം ക്രൈസ്തവര്‍ക്കിടയില്‍ കൂടുതലായി പ്രചരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

രണ്ടായിരം മുതല്‍ ക്രൈസ്തവര്‍ക്കിടയില്‍ നാലു ശതമാനം വര്‍ദ്ധനവാണ് ബൈബിള്‍ പ്രചാരത്തിലുണ്ടായിരിക്കുന്നത് എന്നാണ് വൈറ്റ് പേപ്പര്‍ ഓണ്‍ റിലീജിയസ് ഫ്രീഡം തെളിവുകളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിച്ചിരിക്കുന്നത്. രണ്ടായിരത്തിന് മുമ്പ് പതിനാറ് ആളുകള്‍ മാത്രമാണ് ബൈബിള്‍ കണ്ടിരുന്നത്.

എന്നാല്‍ അതിന് ശേഷം 559 എന്നതിലേക്ക് എണ്ണം വളര്‍ന്നു. മതപരമായ പുസ്തകങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ രാജ്യത്താണ് ഇങ്ങനെയൊരു മാറ്റം വന്നിരിക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.