നിര്‍ഭയരായി സേവനം ചെയ്ത നേഴ്‌സുമാര്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്കിയവര്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: സങ്കീര്‍ണ്ണമായ കാലഘട്ടത്തില്‍ നിര്‍ഭയരായി സേവനം ചെയ്ത നേഴ്‌സുമാര്‍ പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നെന്നും നേഴ്‌സുമാരുടെ സേവനം അക്കാരണത്താല്‍ തന്നെ വിലമതിക്കാന്‍ കഴിയാത്തതാണെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാത്തലിക് നഴ്‌സസ് ഗില്‍ഡ് ഓഫ ഇന്ത്യ കേരള റീജണല്‍ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ച സമ്മേളനം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫാ.ജെയിംസ് പി കുന്നത്ത് അധ്യക്ഷനായിരുന്നു. 30 കത്തോലിക്കാ രൂപതകളില്‍ നി്ന്നുളള ഭാരവാഹികളും വിവിധ ആശുപത്രികളിലെ സംഘടനാനേതാക്കളും പങ്കെടുത്തു. കെസിബിസി ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി സിസ്റ്റര്‍ ലില്ലിസാ മുഖ്യപ്രഭാഷണം നടത്തി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates