കോവിഡ് വര്‍ദ്ധിക്കുമ്പോള്‍ ഉപവാസപ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ഒക് ലഹോമ ഗവര്‍ണര്‍

ഒക് ലഹോമ: കോവിഡ് നിയന്ത്രണാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഉപവാസപ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ഒക് ലഹോമ ഗവര്‍ണര്‍. കെവിന്‍ സ്റ്റിറ്റ് ആണ് പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനുമായി ആഹ്വാനം ചെയ്തത്.

മാര്‍ച്ച് മുതല്‍ 202,341 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാലു മില്യന്‍ ജനസംഖ്യയുള്ള ഇവിടെ മാര്‍ച്ച് മുതല്‍ നടന്ന മരണങ്ങളില്‍ 1812 എണ്ണവും കോവിഡ് അനുബന്ധ മരണങ്ങളായിരുന്നു. 24 മണിക്കൂറിനുള്ളില്‍ 54 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഒരു സാഹചര്യത്തിലാണ് ഒക് ലഹോമയിലെ ജനങ്ങളോട് തനിക്കൊപ്പം ഉപവാസപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ആഹ്വാനം ചെയ്തത്.

അനിശ്ചിതത്വത്തിന്റെയും പരീക്ഷണങ്ങളുടെയും ഈ കാലത്ത് നമുക്ക് പ്രാര്‍ത്ഥനയിലേക്ക് തിരിയാം എന്നാണ് അദ്ദേഹത്തിന്റെ ആഹ്വാനം. നാം തുടര്‍ച്ചയായി രോഗികള്‍ക്കു സൗഖ്യം കിട്ടുന്നതിനായി പ്രാര്‍ത്ഥിക്കണം. നമ്മുടെ ശക്തിയും ജ്ഞാനവും നവീകരിക്കപ്പെടുന്നതിന് വേണ്ടിയും പ്രാര്‍ത്ഥിക്കണം. അദ്ദേഹം പറഞ്ഞു.

പ്രാര്‍ത്ഥനയ്ക്ക ആഹ്വാനം ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ ചില ഭാഗങ്ങളില്‍ നിന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെയായിരുന്നു ഉപവാസപ്രാര്‍ത്ഥനയ്ക്ക് ഗവര്‍ണര്‍ ആഹ്വാനം ചെയ്തിരുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.