സിംബാബ്വെ: ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റ് ഓഫ് അലക്‌സാണ്ട്രിയ വനിതാ ഡീക്കനെ അഭിഷേകം ചെയ്തു, ഏയ്ഞ്ചലിക് മോളന്‍ ആണ് വനിതാ ഡീക്കന്‍. സെറാഫിം മെ്ത്രാപ്പോലീത്ത അഭിഷേകച്ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. മോളന്റെ അഭിഷേകത്തോടെ ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ ശാഖകളില്‍ പഴയ പാരമ്പര്യങ്ങളുടെ പുനരുദ്ധാരണം നടന്നിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കേറ്റ് ഓഫ് അലക്‌സാണ്ട്രിയ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വനിതാ ഡീക്കന്മാരെ അഭിഷേകം ചെയ്തുവരികയാണ്. കാത്തലിക് എന്‍സൈക്ലോപീഡിയ 1917 ലെ അഭിപ്രായപ്രകാരം വിശുദ്ധ പൗലോസ് റോമാക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ അല്ലാതെ ബൈബിളില്‍ ഒരിടത്തും വനിതാ ഡീക്കണെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.