പാക്കിസ്ഥാനില്‍ ക്രൈസ്തവ പത്രപ്രവര്‍ത്തകയെ നിര്‍ബന്ധിച്ച് മതം മാറ്റാനും മുസ്ലീമിനെക്കൊണ്ട് വിവാഹം ചെയ്യിക്കാനും ശ്രമം

ലാഹോര്‍: പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന മതപീഡനങ്ങളുടെ ചരിത്രത്തിലേക്ക് പുതിയൊരു ഏടുകൂടി.

ക്രൈസ്തവ പത്രപ്രവര്‍ത്തകയായ ഗോണിലാ ഗില്‍ ആണ് ഇത്തവണ ഇതിന് ഇരയായത്. ദുനിയ ന്യൂസില്‍ ജോലി ചെയ്യുന്ന ഗോണിലയെ സഹപ്രവര്‍ത്തകര്‍ മതവിശ്വാസത്തിന്റെ പേരില്‍ അപമാനിക്കുകയും ഇസ്ലാം മതത്തിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ നിര്‍ബന്ധിക്കുകയും മുസ്ലീമിനെ വിവാഹം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നതാണ് ആരോപണം.

ക്രിസ്ത്യാനിയായതിന്റെ പേരില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍സഹിക്കാനാവാതെ 38 കാരി പത്രസ്ഥാപനത്തില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു,

എന്റെ വിശ്വാസത്തെയാണ് അവര്‍ ചോദ്യം ചെയ്യുന്നത്. പക്ഷേ ഞാനൊരിക്കലും വിശ്വാസം ഉപേക്ഷിക്കില്ല. ഏതുതരം പ്രതിസന്ധികള്‍ നേരിട്ടാലും ഞാന്‍ എന്റെ മതത്തില്‍ തുടരുക തന്നെ ചെയ്യും. ഗോണില വ്യക്തമാക്കുന്നു.

പാക്കിസ്ഥാനില്‍ ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ പീഡനങ്ങള്‍ അനുഭവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങള്‍ മതതീവ്രവാദികളുടെ ഭീഷണികള്‍ക്ക് മുമ്പില്‍ ദുരിതം അനുഭവിക്കുന്നതായി യുഎസ് കമ്മീഷന്റെ ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം റിപ്പോര്‍ട്ട് ചെയ്യുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.