പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ സ്‌കൂളിന് നേരെ ആക്രമണം

ഷേക്കുപുര: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രോവിന്‍സിലെ ക്രിസ്ത്യന്‍സ്‌കൂളിന് നേരെ ആയുധധാരികളുടെ ആക്രമണം. പതിനാല് പേരടങ്ങുന്ന സംഘമാണ് സ്‌കൂളില്‍ അക്രമം അഴിച്ചുവിട്ടത്. പണം ആവശ്യപ്പെട്ട് പ്രിന്‍സിപ്പലിനെ സമീപിച്ച സംഘം സ്‌കൂളില്‍ ഭീകരാന്തരീക്ഷം അഴിച്ചുവിടുകയായിരുന്നു.

വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഹാളില്‍ കടന്നുകയറി കസേരകള്‍ നശിപ്പിക്കുകയും സ്റ്റാഫിന്റെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. പ്രിസ്ബിറ്റേറിയന്‍ സഭാവിഭാഗമാണ് സ്‌കൂള്‍ നടത്തുന്നത്. താഴെക്കിടയിലുള്ള കുടുംബങ്ങളില്‍ നിന്നുള്ള ക്രൈസ്തവ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യവിദ്യാഭ്യാസവും ഭക്ഷണവും സ്‌കൂള്‍ നല്കിവരുന്നുണ്ട്.

എല്ലാ മാസവും ഒരു ലക്ഷം രൂപ നല്കണമെന്നായിരുന്നു അക്രമികളുടെ ആവശ്യം. ഈ ആവശ്യംനിരാകരിച്ചപ്പോഴാണ് അക്രമം നടന്നത്. രണ്ടുദിവസത്തിനുള്ളില്‍ പണംനല്കിയില്ലെങ്കില്‍ വധഭീഷണിയും മുഴക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ആക്രമണത്തില്‍ സ്‌കൂളിനുണ്ടായിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.