പാക്കിസ്ഥാനില്‍ 200 ക്രൈസ്തവരുടെ വീടുകള്‍ ഇടിച്ചുനിരത്തി

ഇസ്ലാമബാദ്: ഇരുനൂറോളം ക്രൈസ്തവരുടെ വീടുകള്‍ മുന്നറിയിപ്പൊന്നും കൂടാതെ സര്‍ക്കാര്‍ ഇടിച്ചുനിരത്തി, ഞായറാഴ്ചകളില്‍ ആരാധനയ്ക്കായി ഉപയോഗിച്ചുവന്നിരുന്ന സഭാവക കെട്ടിടവും പൊളിച്ചുനീക്കിയവയില്‍ ഉള്‍പ്പെടുന്നു.

ക്രൈസ്തവര്‍ കൂടുതലുള്ള പ്രദേശത്താണ് ഈ പൊളിച്ചുനീക്കം നടന്നത്. ഗവണ്‍മെന്റിന്റെ ഭാഗത്തു നി്ന്ന് ഇത്തരമൊരു നീക്കത്തെക്കുറിച്ച് നേരത്തെ വിവരമൊന്നും ലഭിച്ചിരുന്നില്ലെന്ന് ക്രൈസ്തവര്‍ വ്യക്തമാക്കി. ആര്‍ക്കും ജീവഹാനി സംഭവിക്കാത്തതില്‍ അവര്‍ദൈവത്തിന് നന്ദിയും അറിയിച്ചു. അക്ഷരാര്‍ത്ഥത്തില്‍ എല്ലാം നഷ്ടപ്പെട്ടവരായി തെരുവിലേക്കിറങ്ങിയിരിക്കുകയാണ് ക്രൈസ്തവര്‍.

വെളളപ്പൊക്കത്തിന് ശേഷം ക്രൈസ്തവര്‍ നേരിട്ട വലിയൊരു അത്യാഹിതമാണ് വീടുകള്‍ ഇടിച്ചുനിരത്തിയത്. ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 1700 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് വീടുകള്‍ നാമാവശേഷമാകുകയും ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.