പാസ്റ്ററുള്‍പ്പടെ 24 പേരെ ഭീകരര്‍ ദേവാലയത്തില്‍ വെടിവച്ചു കൊന്നു


പാന്‍സി: പാസറ്ററുള്‍പ്പടെ 24 പേരെ ഭീകരര്‍ ദേവാലയത്തില്‍ കയറിവെടിവച്ചുകൊന്നു. തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ ഞായറാഴ്ചയായിരുന്നു കൊലപാതകം നടന്നത്.ബുര്‍ക്കിനോ ഫാസോ, യാഗ്ഹ പ്രോവിന്‍സിലെ പാന്‍സി ഗ്രാമത്തിന്റെ അതിര്‍ത്തിയിലുള്ള പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലാണ് വെടിവയ്പ്പ് നടന്നത്.

ഇരുപതോളം അക്രമികളാണ് ദേവാലയത്തില്‍ കടന്നുകൂടിയത്. പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരെ തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ ക്രൈസ്തവരും മുസ്ലീമുകളും ഉള്‍പ്പെടുന്നുണ്ട്.

ദേവാലയത്തിന് അക്രമികള്‍ തീ കൊളുത്തുകയും ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.