ഫിലിപ്പൈന്‍സില്‍ വിവാഹമോചനം നിയമവിധേയമാക്കാന്‍ ആലോചന

മനില: കത്തോലിക്കാ രാഷ്ട്രമായ ഫിലിപ്പൈന്‍സില്‍ വിവാഹമോചനം നിയമവിധേയമാക്കാന്‍ ആലോചന. ഇതിന്റെ ഭാഗമായി വിവിധഭാഗങ്ങളില്‍ നിന്നുള്ള വാദങ്ങള്‍ സെനറ്റ് കേട്ടുതുടങ്ങും.ശാരീരികപീഡനം, മദ്യപാനാസക്തി, മയക്കുമരുന്ന് അടിമത്തം, ചൂതാട്ടം, സ്വവര്‍ഗ്ഗലൈംഗികത, വന്ധ്യത തുടങ്ങിയവയാണ് വിവാഹമോചനം ആവശ്യപ്പെടാവുന്ന കാരണങ്ങള്‍.

വിവാഹമോചന ബില്‍ പാസാക്കാനുള്ള ആലോചനകള്‍ക്കെതിരെ ശക്തമായ എതിര്‍പ്പുമായി കത്തോലിക്കാസഭ രംഗത്ത് എത്തിയിട്ടുണ്ട്. വിവാഹമോചനം ആന്റി മാര്യേജും ആന്റി ഫാമിലിയും ആണെന്ന് മെത്രാന്മാര്‍ അഭിപ്രായപ്പെട്ടു. വിവാഹമോചനം നിയമവിധേയമാക്കിയാല്‍ അത് കുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും അവര്‍ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.