ഫിലിപ്പൈന്‍സ്: കര്‍ദിനാളിനും 130 കന്യാസ്ത്രീകള്‍ക്കും കോവിഡ്

മനില: മനില ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോസ് അഡ് വിന്‍കുളായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഒരു റിലിജീയസ് കോണ്‍ഗ്രിഗേഷനിലെ 62 കന്യാസ്ത്രീകള്‍ കോവിഡ് ബാധിതരായി. ഇതിന് മുമ്പ് കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ റിലിജീയസ് ഓഫ് ദ വെര്‍ജിന്‍ മേരിയിലെ 62 കന്യാസ്ത്രീകളും കോവിഡ് പോസിറ്റീവായിരുന്നു. കൂടാതെ ഇവരുടെ മഠത്തിലെ ജോലിക്കാരായ 50 പേര്‍ക്കും കോവിഡുണ്ട്. ഹോളി സ്പിരിറ്റ് സിസ്റ്റേഴ്‌സ് കോണ്‍ഗ്രിഗേഷനിലെ 22 കന്യാസ്ത്രീകള്‍ക്ക് കോവിഡ് പിടിപെട്ടതായി വാര്‍ത്തയുണ്ട്. ഇതില്‍ ഒരു മരണവും സംഭവിച്ചിട്ടുണ്ട്.

ഈ കന്യാസ്ത്രീകളില്‍ ഭൂരിഭാഗവും കോണ്‍വെന്റിന് പുറത്തേക്ക് പോകാത്തവരാണ്. എന്നിട്ടും എങ്ങനെയാണ് ഇവര്‍ക്ക് രോഗം പിടിപ്പെട്ടത് എന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. കര്‍ദിനാള്‍ ക്വാറന്റൈനിലാണ്. ഡോക്ടേഴ്‌സ് അദ്ദേഹത്തിന് വിദഗ്ദ ചികിത്സ നല്കിവരികയാണെന്നും രൂപതാവൃത്തങ്ങള്‍ അറിയിച്ചു.

ഫിലിപ്പൈന്‍സില്‍ ഇന്നലെത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 20,333 പേര്‍ രോഗബാധിതരാണ്. 300 മരണവും സംഭവിച്ചിട്ടുണ്ട്. ഇതേറ്റവും ഉയര്‍ന്ന നിരക്കാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.