രാഷ്ട്രീയ അനിശ്ചിതത്വം, പ്രാര്‍ത്ഥനാവര്‍ഷം പ്രഖ്യാപിച്ച് ഹെയ്ത്തിയിലെ മെത്രാന്മാര്‍

ഹെയ്തി: രാജ്യത്തിന് വേണ്ടി ഒരു വര്‍ഷം പ്രത്യേക പ്രാര്‍ത്ഥാ വര്‍ഷം ആചരിക്കാനും ആരാധനകള്‍ നടത്താനുമുള്ള തീരുമാനം ഹെയ്ത്തി മെത്രാന്‍ സംഘം പ്രഖ്യാപിച്ചു. നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ക്ക് മാറ്റം ഉണ്ടാകാന്‍ വേണ്ടിയാണ് ഇത്.

രാഷ്ട്രീയ അസ്ഥിരതയും സംഘര്‍ഷങ്ങളും രാജ്യത്ത് നിലവിലുണ്ട്. പ്രസിഡന്റ് ജോവെനല്‍ മോയിസി രാജിവയ്ക്കാന്‍ വേണ്ടിയാണ് ഇത്. അരക്ഷിതമായ സാമൂഹ്യചുറ്റുപാടിലാണ് ഇപ്പോള്‍ രാജ്യം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഗവണ്‍മെന്റ് തലത്തില്‍ ബില്യന്‍ കണക്കിന് രൂപയുടെ അഭാവമാണ് കാണപ്പെടുന്നത്. അധികാരികളുടെ അഴിമതിയും കെടുകാര്യസ്ഥതയുമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടിരിക്കുന്നത്. അധികാരികള്‍ക്കെതിരെയുള്ള ജനപ്രക്ഷോഭം പലപ്പോഴും സംഘര്‍ഷത്തിലേക്ക് നയിക്കുന്നു.

2020 മെയ് 31 പെന്തക്കോസ്ത ദിനം വരെയാണ് സഭ പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കുന്നത്. ഓരോ രുപതകളും ഇതോട് അനുബന്ധിച്ച് പ്രാര്‍ത്ഥനകളും ആരാധനകളും സംഘടിപ്പിക്കും. ദൈവത്തിന്റെ പദ്ധതികള്‍ പുന:സ്ഥാപിക്കപ്പെടുന്നതിനായി ഓരോരുത്തരും വ്യക്തിപരമായി പ്രാര്‍ത്ഥനകളില്‍ സംബന്ധിക്കണമെന്നും മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.