കര്‍ദിനാള്‍ ഏലിയോ സ്‌ഗ്രേച ദിവംഗതനായി


വത്തിക്കാന്‍: പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡന്റ് കര്‍ദിനാള്‍ ഏലിയോ സ്‌ഗ്രേച ദിവംഗതനായി. 90 വയസായിരുന്നു.

മധ്യ ഇറ്റലിയിലായിരുന്നു ജനനം. 1952 ല്‍ പുരോഹിതനായി. 1972 ല്‍ റോമിലെ സാക്രാ ക്വോരെ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി. 1994 ല്‍ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാദമിയുടെ വൈസ് പ്രസിഡന്റായി. 2005 മുതല്‍ 2008 വരെ പ്രസിഡന്റുമായിരുന്നു.

കര്‍ദിനാള്‍ ഏലിയോയുടെ നിര്യാണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി.

ഇദ്ദേഹത്തിന്റെ മരണത്തോടെ കര്‍ദിനാള്‍മാരുടെ എണ്ണം 220 ലും താഴെയായി. ഇതില്‍ 120 പേര്‍ മാത്രമാണ് വോട്ടവകാശമായിട്ടുള്ളവര്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates