വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റില്‍ ആദ്യമായി വനിതാ അണ്ടര്‍ സെക്രട്ടറി

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റില്‍ അണ്ടര്‍ സെക്രട്ടറിയായി ഡോ. ഫ്രാന്‍സെസ്‌ക്കാ ദെ ജിയോവാനി നിയമിതയായി. ആദ്യമായിട്ടാണ് സെക്രട്ടറിയേറ്റില്‍ ഒരു വനിതാ ഈ പദവിയിലെത്തുന്നത്.

ഇതേ ഡിപ്പാര്ട്ട്‌മെന്റില്‍ കഴിഞ്ഞ 25 വര്‍ഷമായി സേവനം ചെയ്തു വരികയായിരുന്നു 66 കാരിയായ ഡോ. ജിയോവാനി. സ്ത്രീപദവി, കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും, കമ്മ്യൂണിക്കേഷന്‍, മനുഷ്യാവകാശങ്ങള്‍ എന്നിവയിലാണ് കൂടുതലായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇറ്റലിയിലെ പലേര്‍മോ സ്വദേശിയാണ്.

വത്തിക്കാനില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതിബദ്ധതയാണ് ഈ നിയമനത്തിലൂടെ കാണാന്‍ കഴിയുന്നതെന്ന് തന്റെ സ്ഥാനലബ്ദിയെക്കുറിച്ച് ഡോ. ജിയോവാനി മാധ്യമങ്ങളോട് സംസാരിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.