കത്തോലിക്കാ മീഡിയ പ്രോജക്ട് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ ഉദ്ഘാടനം ചെയ്തു

കൊളോണ്‍: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ കാത്തലിക്മീഡിയ പ്രോജക്ട് ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ജര്‍മ്മനിയിലാണ് കാത്തലിക് ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തത്. വരും കാലങ്ങളില്‍ നല്ലൊരു ഭാവിക്കുവേണ്ടി കത്തോലിക്കാ പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കുകയും കത്തോലിക്കാ ശബ്ദം ലോകത്തിന് കേള്‍പ്പിച്ചുകൊടുക്കുകയുമാണ് ഫൗണ്ടേഷന്റെ ലക്ഷ്യം.

the tagespost foundation എന്നാണ് ഇതിന്റെ പേര്. ജര്‍മ്മനിയില്‍ നിന്ന്ആദ്യമായിട്ടാണ് ഇതുപോലെ സ്വതന്ത്രമായ ഒരു സ്ഥാപനം ആരംഭിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകത്ത് കത്തോലിക്കാ ശബ്ദം ഇതോടെ കൂടുതലായി ഉയര്‍ന്നുകേള്‍ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.